< Back
Kerala
തിരുവനന്തപുരത്ത് മദ്യപസംഘം പൊലീസിനെ ആക്രമിച്ചു;സി.ഐയ്ക്ക് തലയ്ക്ക് പരിക്ക്
Kerala

തിരുവനന്തപുരത്ത് മദ്യപസംഘം പൊലീസിനെ ആക്രമിച്ചു;സി.ഐയ്ക്ക് തലയ്ക്ക് പരിക്ക്

Web Desk
|
18 Feb 2022 6:33 AM IST

സംഭവത്തിൽ ഫോർട്ട് സ്‌റ്റേഷൻ സി.ഐ രാകേഷിന് തലയ്ക്ക് പരിക്കേറ്റു

തിരുവനന്തപുരം ശിങ്കാരത്തോപ്പ് കോളനിയിൽ മദ്യപസംഘം പൊലീസിനെ ആക്രമിച്ചു. സംഭവത്തിൽ ഫോർട്ട് സ്‌റ്റേഷൻ സി.ഐ രാകേഷിന് തലയ്ക്ക് പരിക്കേറ്റു. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ശിങ്കാരത്തോപ്പ് കോളനിയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു.

ഇത് പരിഹരിക്കാനെത്തിയ സി.ഐയ്ക്ക് നേരെ മദ്യപസംഘം അക്രമം അഴിച്ചുവിടുകയായിരുന്നു.

അക്രമത്തിന് ശേഷം മദ്യപർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related Tags :
Similar Posts