< Back
Kerala
അതിര്‍ത്തി കടന്ന് ലഹരി നുണഞ്ഞ് മലയാളികള്‍
Kerala

അതിര്‍ത്തി കടന്ന് ലഹരി നുണഞ്ഞ് മലയാളികള്‍

Web Desk
|
29 April 2021 4:52 PM IST

കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ അതിർത്തി ഗ്രാമങ്ങളിൽ മദ്യവിൽപ്പന.

കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ അതിർത്തി ഗ്രാമങ്ങളിൽ മദ്യവിൽപ്പന. വയനാട് ചീരാലിനോട് ചേർന്നുള്ള തമിഴ്‌നാട് അതിർത്തിയിലെ മദ്യഷാപ്പുകളിലാണ് മാനദണ്ഡങ്ങൾ ലംഘിച്ച് മദ്യവിൽപ്പന നടക്കുന്നത്. കേരളത്തിൽ നിന്ന് നിരവധിയാളുകളാണ് മദ്യം വാങ്ങാനായി ഇവിടെ എത്തുന്നത്. കേരളത്തിൽ കോവിഡ് സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തുടനീളം മദ്യ വിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.

ചീരാലിനോട് ചേർന്നുള്ള നമ്പ്യാർകുന്ന് പ്രദേശത്താണ് നിലവിൽ മദ്യശാല തുറന്നിരിക്കുന്നത്. തമിഴ്‌നാടിന്റെ ഭാഗമാണ് ഈ പ്രദേശം. നെന്മേനി പഞ്ചായത്ത്, സുൽത്താൻ ബത്തേരി പ്രദേശങ്ങളിലെ ആൾക്കാരാണ് മദ്യം വാങ്ങാൻ ഇവിടെയെത്തുന്നത്.

യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടില്ല. പ്രധാന അതിർത്തി പ്രദേശങ്ങളില്ലെല്ലാം കർശന പോലീസ് പരിശോധനയുണ്ടെങ്കിലും ആൾക്കാർ ഊടുവഴികളിലൂടെയാണ് മദ്യം വാങ്ങാനെത്തുന്നത്. എല്ലാവരും ഇവിടെ നിന്ന് തന്നെ മദ്യപിച്ച് തിരിച്ചുപോകുകയാണ് ചെയ്യുന്നത്. വയനാട് ജില്ലയിലുടനീളം കർശന നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ചില അതിർത്തി ഗ്രാമങ്ങളിലേക്ക് ജില്ലാ ഭരണകൂടത്തിന്‍റെ ശ്രദ്ധ പതിഞ്ഞിട്ടില്ല. നേരത്തെ ഇതുപോലെ കബനി പുഴ കടന്ന് കർണാടകയിൽ പോയി മദ്യം വാങ്ങി തിരിച്ചു വരുന്നത് അധികൃതർ ഇടപെട്ട് തടഞ്ഞിരുന്നു.



Similar Posts