< Back
Kerala
കുടുംബ ക്ഷേത്രത്തിനുള്ളിൽ  വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കും ഇടയിൽ ഒളിപ്പിച്ചത് 30 ലിറ്റര്‍ മദ്യം; പിടിച്ചെടുത്ത് എക്സൈസ്
Kerala

കുടുംബ ക്ഷേത്രത്തിനുള്ളിൽ വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കും ഇടയിൽ ഒളിപ്പിച്ചത് 30 ലിറ്റര്‍ മദ്യം; പിടിച്ചെടുത്ത് എക്സൈസ്

Web Desk
|
2 Dec 2025 10:11 AM IST

പുന്നക്കാട് സ്വദേശി അർജുനൻ എന്നയാളെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടുംബ ക്ഷേത്രത്തിനുള്ളിൽ മദ്യ ശേഖരം പിടിച്ചെടുത്തു. വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കും ഇടയിൽ സൂക്ഷിച്ച 30 ലിറ്റർ മദ്യമാണ് എക്സൈസ് പിടികൂടിയത്. പുന്നക്കാട് സ്വദേശി അർജുനൻ (65) അറസ്റ്റിലായി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത മദ്യവില്‍പ്പന തടയുന്നതിന്‍റെ ഭാഗമായാണ് എക്സൈസ് പരിശോധന നടത്തിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയ എക്സൈസ് സംഘം ഞെട്ടിപ്പോകുകയായിരുന്നു. നിരവധി മദ്യക്കുപ്പികളാണ് അര്‍ജുനന്‍ എന്നയാള്‍ വിഗ്രഹങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്തത്. നേരത്തെയും ഇയാള്‍ അനധികൃത മദ്യവില്‍പ്പന നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.


Similar Posts