< Back
Kerala
ഹൈക്കോടതി പൊലീസ് സംരക്ഷണം നല്‍കാന്‍ ആവശ്യപ്പെട്ട യുവതിയുടെ വീടിന് നേരേ വീണ്ടും ആക്രമണം
Kerala

ഹൈക്കോടതി പൊലീസ് സംരക്ഷണം നല്‍കാന്‍ ആവശ്യപ്പെട്ട യുവതിയുടെ വീടിന് നേരേ വീണ്ടും ആക്രമണം

Web Desk
|
1 Jan 2022 11:17 AM IST

വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തു

ഹൈക്കോടതി പൊലീസ് സംരക്ഷണം നല്‍കാന്‍ ആവശ്യപ്പെട്ട യുവതിയുടെ വീടിന് നേരേ വീണ്ടും ആക്രമണം. കോഴിക്കോട് ഇരിങ്ങല്‍ കൊളാവിയില്‍ ലിഷയുടെ വീടിന് നേരെയാണ് അക്രമണം ഉണ്ടായത്. വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്തു.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പയ്യോളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ലിഷയുടെ വീടിന്റെ സ്ഥലത്ത് കൂടെ വഴി ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുണ്ട്. നേരത്തെ വഴിക്ക് സ്ഥലം കൊടുത്ത ലിഷ, വീണ്ടും സ്ഥലം വിട്ട് കൊടുക്കാന്‍ തയ്യാറല്ല. ഇതേ തുടര്‍ന്ന് പ്രദേശവാസികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പഞ്ചായത്ത് തലത്തില്‍ ചര്‍ച്ചകളും നടന്നു വരികയാണ്. ഈ സമയത്താണ് നവംബര്‍ 28ന് ഇവര്‍ക്ക് നേരേ നേരിട്ട് ആക്രമണം ഉണ്ടായത്.

ഇതേ തുടര്‍ന്ന് ഹൈകോടതിയെ സമീപിക്കുകയും പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ആവശ്യമായ നിരീക്ഷണങ്ങള്‍ നടത്താറുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസില്‍ ഇതിനോടകം പരാതി നല്‍കിയ ലിഷ, വീണ്ടും ഹൈകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

Related Tags :
Similar Posts