< Back
Kerala

Kerala
കുറുങ്കഥാ കുറുങ്കവിതാ ക്യാമ്പ് ആഗസ്റ്റ് 11ന്
|27 July 2024 4:47 PM IST
തെരഞ്ഞെടുക്കപ്പെടുന്ന രചനകള്‍ക്ക് പുരസ്‌കാരം നല്‍കും
കോഴിക്കോട്: പേരക്ക ബുക്‌സ് ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് കുറുങ്കഥാ കുറുങ്കവിതാ ക്യാമ്പ് ആഗസ്റ്റ് 11ന് മാവൂര്‍ റോഡിലെ യൂത്ത് സെന്ററില്‍ നടക്കും. പേരക്ക പുറത്തിറക്കുന്ന എഴുത്തുപുര മാസികയുടെ പ്രകാശനവും നടക്കും.
തെരഞ്ഞെടുക്കപ്പെട്ട 50 പേര്‍ക്ക് പങ്കെടുക്കാം. പ്രായപരിധിയില്ല. ക്യാമ്പില്‍ വിദഗ്ധര്‍ പങ്കെടുക്കും. തെരഞ്ഞെടുക്കപ്പെടുന്ന രചനകള്‍ക്ക് പുരസ്‌കാരം നല്‍കും.
25 വാക്കില്‍ കുറയാത്ത കുറുങ്കഥയും എട്ടുവരിയില്‍ കൂടാത്ത കവിതയും 8921761379 എന്ന വാട്‌സാപ്പ് നമ്പരിലോ perakkabooks@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ആഗസ്റ്റ് അഞ്ചിനകം അയക്കണം. ഫോൺ: 9946570745.