< Back
Kerala

Kerala
ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കും
|7 Feb 2025 11:03 AM IST
സ്ട്രോക്ക് ചികിത്സ യൂണിറ്റുകൾ സ്ഥാപിക്കാൻ 21 കോടി ബജറ്റിൽ വകയിരുത്തി
തിരുവനന്തപുരം: എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സ്ട്രോക്ക് ചികിത്സ യൂണിറ്റുകൾ സ്ഥാപിക്കാൻ 21 കോടി ബജറ്റില്‍ വകയിരുത്തി. കോട്ടയം മെഡിക്കൽ കോളജിൽ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.
ആരോഗ്യ വിദ്യാഭ്യാസ മേഖലക്കായി 532.84 കോടി ബജറ്റിൽ വകയിരുത്തി. ആർസിസിക്ക് 75 കോടി അനുവദിച്ചു. കാന്‍സര്‍ ചികിത്സക്കായി 152 കോടിയും മാറ്റിവച്ചു. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം 142 കോടി അനുവദിച്ചു.