< Back
Kerala

Kerala
എൽജെഡി ജെഡിഎസിൽ ലയിക്കും; തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചെന്ന് ശ്രേയാംസ് കുമാർ
|2 Jun 2022 4:29 PM IST
സംസ്ഥാന അധ്യക്ഷസ്ഥാനം ഒഴിയാനുള്ള സന്നദ്ധത എം.വി ശ്രേയാംസ് കുമാർ അറിയിച്ചു. ഭാരവാഹിത്തം തുല്യമായി പങ്കിടുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: എൽജെഡി-ജെഡിഎസ് ലയനത്തിന് എൽജെഡി സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം. സംസ്ഥാന അധ്യക്ഷസ്ഥാനം ഒഴിയാനുള്ള സന്നദ്ധത എം.വി ശ്രേയാംസ് കുമാർ അറിയിച്ചു. ജെഡിഎസുമായി യോജിച്ചുപോകുന്നതാണ് നല്ലതെന്ന് പാർട്ടി തീരുമാനിച്ചെന്ന് ശ്രേയാംസ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിയോജിപ്പുള്ളവരും ഉണ്ടായിരുന്നു. അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. ഭാരവാഹിത്തം തുല്യമായി പങ്കിടുമെന്നും അദ്ദേഹം പറഞ്ഞു.