< Back
Kerala
സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു
Kerala

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു

Web Desk
|
12 Aug 2021 10:10 PM IST

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിയതോടെയാണ് നിയന്ത്രണം പിന്‍വലിച്ചത്.

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിയതോടെയാണ് നിയന്ത്രണം പിന്‍വലിച്ചത്.

ഇടുക്കി മൂലമറ്റം ജനറേറ്റിംഗ് സ്റ്റേഷനിലെ 6 ജനറേറ്റുകളുടെ പ്രവർത്തനം നിര്‍ത്തിവെച്ചതോടെയാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കേണ്ടിവന്നത്. ഇതുമൂലം സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തില്‍ 300 മെഗാവാട്ടിന്‍റെ കുറവ് ഉണ്ടായി. ഇന്ന് രാത്രി 7.30ഓടെയാണ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കും വരെ സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഉണ്ടാവുമെന്നാണ് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തു നിന്നും 400 മെഗാവാട്ട് വൈദ്യുതി കിട്ടിത്തുടങ്ങിയതോടെയാണ് വൈദ്യുതി നിയന്ത്രണം പൂര്‍ണമായും പിന്‍വലിച്ചത്. ഇതിനിടെ മൂലമറ്റത്ത് തകരാര്‍ പരിഹരിച്ച് രണ്ട് ജനറേറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങി.

Related Tags :
Similar Posts