< Back
Kerala
ലോൺ ആപ്പ് തട്ടിപ്പ്: പരാതി നൽകാൻ വാട്‌സ് ആപ്പ് നമ്പറുമായി പൊലീസ്
Kerala

ലോൺ ആപ്പ് തട്ടിപ്പ്: പരാതി നൽകാൻ വാട്‌സ് ആപ്പ് നമ്പറുമായി പൊലീസ്

Web Desk
|
21 Sept 2023 7:15 PM IST

തട്ടിപ്പിന് ഇരയായവർക്ക് 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പരാതി നൽകാൻ സാധിക്കും

തിരുവനന്തപുരം: ലോൺ ആപ്പ് തട്ടിപ്പിൽ പരാതി നൽകാൻ പൊലീസ് വാട്‌സാപ്പ് നമ്പർ പുറത്തിറക്കി. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനം കേന്ദ്രീകരിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുക. തട്ടിപ്പുകൾക്കെതിരെ ജില്ലാ പൊലീസ് മേധാവിമാരും പ്രചാരണം നടത്തും.

തട്ടിപ്പിന് ഇരയായവർക്ക് 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പരാതി നൽകാൻ സാധിക്കും. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ട് പരാതി നൽകാൻ പ്രയാസപ്പെടുന്നവർക്ക് ഈ സംവിധാനം ആശ്വാസമാകും. പരാതി നൽകിയതിന് ശേഷം ആവശ്യമെങ്കിൽ പരാതിക്കാരെ പൊലീസ് തിരിച്ചു വിളിക്കും. സംസ്ഥാനത്തിന്റെ ഏതു ഭാഗത്തുള്ളവർക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താനാകും.

Similar Posts