< Back
Kerala
Heera Constructions MD Abdul Rasheed arrested
Kerala

14 കോടി വായ്പ എടുത്ത് വഞ്ചിച്ചു; ഹീരാ കൺസ്ട്രക്ഷൻസ് എം.ഡി അബ്ദുൾ റഷീദ് അറസ്റ്റിൽ

Web Desk
|
5 Dec 2023 10:00 AM IST

ഇന്നലെ രാവിലെ അബ്ദുൾ റഷീദിനെ ഇ.ഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു

കൊച്ചി: വായ്പാ കേസിൽ ഹീരാ കൺസ്ട്രക്ഷൻസ് എം.ഡി അബ്ദുൾ റഷീദ് അറസ്റ്റിൽ. എസ്.ബി.ഐയിൽ നിന്നും 14 കോടി വായ്പ എടുത്ത് വഞ്ചിച്ചുവെന്ന കേസിൽ ഇ ഡി -യാണ് അറസ്റ്റ് ചെയ്തത്.

ഫ്‌ളാറ്റ് സമുച്ചയ നിർമാണത്തിനാണ് 14 കോടി രൂപ വായ്പയെടുത്തിരുന്നത്. എന്നാൽ ഫ്‌ളാറ്റുകൾ വിറ്റെങ്കിലും വായ്പ തിരിച്ചടച്ചിരുന്നില്ല. അതിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ കേസെടുത്തിരുന്നു. കള്ളപ്പണ ഇടപാടിൽ ഇ.ഡിയുടെ പരിശോധനയും നടന്നിരുന്നു. ഇന്നലെ രാവിലെ ഇ.ഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യൽ രാത്രിവരെ നീണ്ടു. ഇതിന് ശേഷമാണ് അബ്ദുൾ റഷീദിനെ അറസ്റ്റ് ചെയ്തത്. ഇന്ന് തന്നെ റഷീദിനെ കലൂരിലെ പ്രത്യേക കോടതിയിൽ ഹാജരാക്കും.


Similar Posts