< Back
Kerala
thrissur,Loan repayment,latest malayalam news,വായ്പാ തിരിച്ചടവ്,തൃശ്ശൂര്‍,ബാങ്ക് ലോണ്‍,
Kerala

വായ്പാ തിരിച്ചടവ് മുടങ്ങി; ബാങ്ക് ജപ്തി നടപടിയിലേക്ക് കടക്കാനിരിക്കെ യുവാവ് ജീവനൊടുക്കി

Web Desk
|
2 Feb 2024 12:39 PM IST

കാഞ്ഞാണി സ്വദേശി വിഷ്ണുവാണ് മരിച്ചത്

തൃശൂർ: തൃശൂർ കാഞ്ഞാണിയിൽ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കി. കാഞ്ഞാണി സ്വദേശി വിഷ്ണുവാണ് മരിച്ചത്. 26 വയസായിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങിയതിന് തുടർന്ന് ബാങ്ക് ജപ്തി നടപടിയിലേക്ക് കടക്കാനിരിക്കെയാണ് ജീവനൊടുക്കിയത്.

12 കൊല്ലം മുമ്പ് വീട് വെക്കാനായി വിഷ്ണുവിന്റെ കുടുംബം എട്ട് ലക്ഷം രൂപവായ്പയെടുത്തത്. കോവിഡ് കാലത്താണ് വായ്പാ തിരിച്ചടവ് മുടങ്ങിയത്. വിഷ്ണുവിന്റെ മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Similar Posts