< Back
Kerala

Kerala
കൊച്ചി കോർപ്പറേഷനിൽ മുൻ പ്രതിപക്ഷ നേതാവ് ആന്റണി കുരിത്തറ തോറ്റു
|13 Dec 2025 11:03 AM IST
മുൻ മന്ത്രി എസ്. ശർമയുടെ ഭാര്യ ആശാ ശർമ വടക്കൻ പറവൂർ നഗരസഭ ഏഴാം വാർഡിൽ തോറ്റു
എറണാകുളം: കൊച്ചി കോർപ്പറേഷനിൽ മുൻ പ്രതിപക്ഷ നേതാവ് ആന്റണി കുരിത്തറ തോറ്റു. ഏലൂർ നഗരസഭ 27 ആം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി മഞ്ഞുമ്മൽ ബോയ്സ് താരം സുഭാഷ് തോറ്റു. ജില്ലാ പഞ്ചായത്ത് തുറവൂർ ഡിവിഷനിൽ ജിന്റോ ജോൺ മുന്നിലാണ്.
കോതമംഗലം നഗരസഭയിൽ ബിജെപി അക്കൗണ്ട് തുറന്നു. വാർഡ് ഇരുപതിൽ ബിജെപി സ്ഥാനാർത്ഥി ജയിച്ചു. മുൻ മന്ത്രി എസ്. ശർമയുടെ ഭാര്യ ആശാ ശർമ വടക്കൻ പറവൂർ നഗരസഭ ഏഴാം വാർഡിൽ തോറ്റു. ആർഷോയ്ക്ക് എതിരെ പരാതി നൽകിയ നിമിഷ രാജു പറവൂർ ബ്ലോക്ക് കെടാമംഗലം ഡിവിഷനിൽ തോറ്റു.