< Back
Kerala

Kerala
സംസ്ഥാനത്തെ 32 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി
|7 Dec 2021 6:32 PM IST
115 സ്ഥാനാർഥികളാണ് ആകെ ജനവിധി തേടിയത്
സംസ്ഥാനത്തെ 32 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയായിരുന്നു വോട്ടെടുപ്പ്.
ജില്ലാ പഞ്ചായത്തുകളിലെ മൂന്നും ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മുനിസിപ്പാലിറ്റികളിലെ മൂന്നും പഞ്ചായത്തുകളിലെ 20 വാർഡുകളിലും വോട്ടെടുപ്പ് പൂർത്തിയായി.
115 സ്ഥാനാർഥികളാണ് ആകെ ജനവിധി തേടിയത്. നാളെയാണ് വോട്ടെണ്ണൽ.