< Back
Kerala

Kerala
തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; നാമനിർദേശ പത്രികാ സമർപ്പണം രാവിലെ 11 മുതൽ
|14 Nov 2025 8:19 AM IST
നവംബര്‍ 21-നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നിറങ്ങും. രാവിലെ 11 മുതൽ മുതൽ സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാം.സ്ഥാനാർഥിക്ക് നേരിട്ടോ നിർദ്ദേശകൻ വഴിയോ പത്രിക സമർപ്പിക്കാം. നവംബര്‍ 21-നാണ് പത്രിക സമര്‍പ്പിക്കാനുള്ളഅവസാന തീയതി. 22ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. നവംബര്‍ 24 നാണ് സ്ഥാനാര്‍ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നവംബർ 10 മുതൽ മുതൽ നിലവിലുണ്ട്. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള ആകെ 1199 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് ഡിസംബർ 9, 11 തീയതികളിൽ നടക്കുന്നത്.