< Back
Kerala

Kerala
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 16 സീറ്റുകളിൽ എൽഡിഎഫിനും 11 സീറ്റിൽ യുഡിഎഫിനും വിജയം
|8 Dec 2021 9:14 PM IST
എൻഡിഎ ഒന്നും സ്വതന്ത്രന്മാർ നാലും വാർഡുകളിലും വിജയം നേടി
ഡിസംബർ ഏഴിന് 32 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 16 സീറ്റുകളിൽ എൽഡിഎഫും 11 സീറ്റിൽ യുഡിഎഫും വിജയിച്ചു. എൻഡിഎ ഒന്നും സ്വതന്ത്രന്മാർ നാലും വാർഡുകളിലും വിജയം നേടി. എൽഡിഎഫിൽ സിപിഎം 15 സീറ്റും സിപിഐ ഒരു സീറ്റും നേടി. യുഡിഎഫിൽ കോൺഗ്രസ് ആറും മുസ്‌ലിം ലീഗ് നാലും ആർഎസ്പി ഒന്നും സീറ്റുകളിൽ വിജയികളായി.