< Back
Kerala

Kerala
മാലിന്യ മുക്ത നവകേരള പ്രഖ്യാപനത്തിൽ കർശന നിർദേശങ്ങളുമായി തദ്ദേശ വകുപ്പ്
|17 Feb 2025 5:04 PM IST
മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും
തിരുവനന്തപുരം: മാലിന്യ മുക്ത നവകേരള പ്രഖ്യാപനത്തിൽ കർശന നിർദേശങ്ങളുമായി തദ്ദേശ വകുപ്പ്. മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. തദ്ദേശസ്ഥാപനങ്ങളിൽ വാർറൂം പോർട്ടൽ ആരംഭിക്കണമെന്നും നിർദേശങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നും നിർദേശമുണ്ട്.
ഫെബ്രുവരി, മാർച്ച് മാസത്തേക്ക് പ്രത്യേക എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിലവിൽ വരും. മാലിന്യ മുക്ത നവകേരള പ്രഖ്യാപനത്തിനു മുന്നോടിയായി സന്ദേശങ്ങൾ ജനങ്ങൾക്കിടയിലേക്ക് പ്രചരിപ്പിക്കാനും തദ്ദേശ വകുപ്പ് നിർദേശം നൽകി.