< Back
Kerala
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; പിഎസ്‌സി പരീക്ഷകളിൽ മാറ്റം
Kerala

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; പിഎസ്‌സി പരീക്ഷകളിൽ മാറ്റം

Web Desk
|
11 Nov 2025 5:14 PM IST

2026 ഫെബ്രുവരി 26 ലേക്കാണ് പരീക്ഷകൾ മാറ്റിയിരിക്കുന്നത്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിലും വോട്ടെണ്ണൽ ഡിസംബർ 13നും നിശ്ചയിച്ച സാഹചര്യത്തിൽ വിവിധ പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു. ഡിസംബർ 8 മുതൽ 12 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ 2026 ഫെബ്രുവരി മാസത്തേക്കാണ് മാറ്റിവെച്ചത്. തീയതികൾ പിന്നീട് അറിയിക്കുമെന്ന് പിഎസ്‌സി വാർത്താക്കുറിപ്പിൽ അറിയിച്ചു.

അഭിമുഖം

സർവ്വകലാശാലകളിൽ അസിസ്റ്റൻറ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 070/2024) തസ്തികയിലേക്ക് 2025 നവംബർ 12, 13, 14 തീയതികളിൽ നിശ്ചയിച്ചിരുന്ന അഭിമുഖം നവംബർ 12 തീയതിയിൽ മാത്രമായി പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).

പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ ഡിസ്ട്രിക്ട് റിസോഴ്‌സ് സെൻറർ (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 372/2022, 373/2022) തസ്തികയിലേക്ക് 2025 നവംബർ 12, 13, 14 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ക്ലിനിക്കൽ ഓഡിയോമെട്രീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 035/2024) തസ്തികയിലേക്ക് 2025 നവംബർ 13 ന് രാവിലെ 09.30 നും ഉച്ചയ്ക്ക് 12.00 നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.1 എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546448).

Related Tags :
Similar Posts