< Back
Kerala
പാര്‍ട്ടി സെമിനാറിൽ ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചനുമായി പ്രാദേശിക നേതാക്കളുടെ വാക്കേറ്റം
Kerala

പാര്‍ട്ടി സെമിനാറിൽ ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചനുമായി പ്രാദേശിക നേതാക്കളുടെ വാക്കേറ്റം

Web Desk
|
12 July 2025 12:58 PM IST

മണ്ഡലം കമ്മറ്റിയിൽ സംഘടനാ തർക്കം രൂക്ഷമാണ്

വയനാട്: വയനാട് മുള്ളൻകൊല്ലി കോൺഗ്രസ് മണ്ഡലം കമ്മറ്റി വികസന സെമിനാറിൽ വാക്കേറ്റം. ഡിസിസി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചനും പ്രാദേശിക നേതാക്കളും തമ്മിലായിരുന്നു വാക്കേറ്റമുണ്ടായത്. തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്‍റെ ഭാഗമായി നടന്ന പൊതുയോഗത്തിനിടെയാണ് പ്രശ്നമുണ്ടായത്.

നിലവിലെ മണ്ഡലം പ്രസിഡന്‍റിനെ മാറ്റണം എന്നതായിരുന്നു കോൺഗ്രസിലെ ഒരു വിഭാഗം ആളുകളുടെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാത്തതിനെ തുടർന്നാണ് വാക്കേറ്റത്തിലേക്ക് കടന്നത്. സംഘർഷത്തെ തുടർന്ന് സെമിനാർ നടത്താനായില്ല.



Similar Posts