< Back
Kerala

Kerala
മലപ്പുറം തുവ്വൂർ എ യുപി സ്കൂൾ ഗ്രൗണ്ടിന് ചുറ്റും മതിൽ കെട്ടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു
|15 Sept 2025 2:55 PM IST
പുറമ്പോക്ക് സ്ഥലം വ്യാജ രേഖകൾ ഉപയോഗിച്ച് കയ്യേറിയെന്നാണ് നാട്ടുകാരുടെ ആരോപണം
മലപ്പുറം: മലപ്പുറം തുവ്വൂർ തറക്കൽ എ യുപി സ്കൂൾ ഗ്രൗണ്ടിന് ചുറ്റും മതിൽ കെട്ടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. പുറമ്പോക്ക് സ്ഥലം വ്യാജ രേഖകൾ ഉപയോഗിച്ച് കയ്യേറിയെന്നാണ് നാട്ടുകാരുടെ ആരോപണം. പഞ്ചായത്തിന്റെ ഭൂമി തിരിച്ചുപിടിക്കാൻ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. കോടതി ഉത്തരവ് പ്രകാരമാണ് മതിൽ കെട്ടുന്നതെന്നാണ് സ്കൂൾ മാനേജരുടെ വിശദീകരണം.