< Back
Kerala
സൂപ്പർമാർക്കറ്റ് കുത്തിത്തുറന്ന് കവർച്ചക്ക് ശ്രമം; കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പൻ സന്തോഷിനെ നാട്ടുകാര്‍ പിടികൂടി
Kerala

സൂപ്പർമാർക്കറ്റ് കുത്തിത്തുറന്ന് കവർച്ചക്ക് ശ്രമം; കുപ്രസിദ്ധ മോഷ്ടാവ് 'തൊരപ്പൻ' സന്തോഷിനെ നാട്ടുകാര്‍ പിടികൂടി

Web Desk
|
21 Nov 2025 10:52 AM IST

കാസർകോട് മേൽപ്പറമ്പിലാണ് കവര്‍ച്ചാ ശ്രമമുണ്ടായത്

കാസർകോട്: മേൽപ്പറമ്പിൽ സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് കവർച്ച നടത്തുന്നതിനിടെ കള്ളനെ നാട്ടുകാർ കയ്യോടെ പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് 'തൊരപ്പൻ' സന്തോഷിനെയാണ് നാട്ടുകാർ പിടികൂടിയത്. മേൽപ്പറമ്പ് ഓൾഡ്മിൽമ ജംഗ്ഷനടുത്തുള്ള കാഷ് മാർട്ട് ഹൈപ്പർ മാർക്കറ്റിലായിരുന്നു കവർച്ച ശ്രമം.

ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തുകയറി കവർച്ച നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട യുവാക്കൾ നാട്ടുകാരെ വിളിച്ച് കൂട്ടി പ്രതിയെ പിടികൂടുകയായിരുന്നു.പ്രതിയെ മേൽപ്പറമ്പ പൊലീസിന് കൈമാറി. ഉടമയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Similar Posts