< Back
Kerala
പേരാമ്പ്രയിൽ മൊബൈൽ ടവറിനെതിരെ പ്രതിഷേധിച്ച് നാട്ടുകാർ; പെട്രോൾ ഒഴിച്ച് തീ കൊളുത്തുവാൻ ശ്രമം: രണ്ട് പേർക്ക് പരിക്ക്
Kerala

പേരാമ്പ്രയിൽ മൊബൈൽ ടവറിനെതിരെ പ്രതിഷേധിച്ച് നാട്ടുകാർ; പെട്രോൾ ഒഴിച്ച് തീ കൊളുത്തുവാൻ ശ്രമം: രണ്ട് പേർക്ക് പരിക്ക്

Web Desk
|
11 Feb 2025 3:18 PM IST

ഹൈക്കോടതി ഉത്തരവ് പ്രകാരം പൊലീസ് സുരക്ഷയോടെ ടവർ നിർമാണം തുടങ്ങാൻ എത്തിയപ്പോളാണ് നാട്ടുകാർ തടഞ്ഞത്

കോഴിക്കോട്: പേരാമ്പ്ര ചാലിക്കരയിൽ മൊബൈൽ ടവർ നിർമാണത്തിനെതിരെ പ്രതിഷേധിച്ച നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷം. ഹൈക്കോടതി ഉത്തരവ് പ്രകാരം പൊലീസ് സുരക്ഷയോടെ ടവർ നിർമാണം തുടങ്ങാൻ എത്തിയപ്പോഴാണ് നാട്ടുകാർ തടഞ്ഞത്. പ്രതിഷേധത്തിനിടെ ദേഹത്തു പെട്രോൾ ഒഴിച്ച് തീ കൊളുത്താനും ശ്രമം.

ഇന്ന് രാവിലെ 10 മണിയോടെയാണ് ചാലിക്കര പ്രദേശവാസികൾ ടവർ നിർമാണം തടയാനെത്തിയത്. കഴിഞ്ഞ 3 തവണയും സമാനമായ രീതിയിൽ നിർമാണകമ്പനി ടവർ നിർമിക്കാൻ എത്തിയപ്പോഴും നാട്ടുകാർ തടഞ്ഞിരുന്നു. ഇതേത്തുടർന്ന് കമ്പനി കോടതിയെ സമീപിക്കുകയും അനുമതി വാങ്ങുകയും ചെയ്തു. അനുമതിയോടെ പൊലീസ് സംരക്ഷണയിൽ ടവർ നിർമിക്കാനെത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്.

കമ്പനി എത്തിയോടെ നാട്ടുകാർ സംഘടിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന്, പൊലിസുമായി ഉന്തും തല്ലും ഉണ്ടാവുകയും പ്രദേശവാസിയായ ഒരാൾ കുപ്പിയിൽ കരുതിയിരുന്ന സ്വന്തം ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്താനുള്ള ശ്രമം നടത്തി. എന്നാൽ പെട്രോൾ ഒഴിക്കുന്ന സമയത്ത് തന്നെ പൊലീസ് ഉദ്യോഗസ്ഥർ കാണുകയും തട്ടിമാറ്റുകയും ചെയ്തിരുന്നു. കുപ്പി പിടിച്ചു വാങ്ങുന്നതിനിടെ പേരാമ്പ്ര ഇൻസ്‌പെക്ടറുടെ കണ്ണിൽ പെട്രോൾ വീണ് പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രദേശവാസികളായ ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ശേഷം ടവർ നിർമാണം പുനരാരംഭിച്ചു.


Similar Posts