< Back
Kerala

പ്രതീകാത്മക ചിത്രം
Kerala
വയനാട്ടില്‍ വീണ്ടും കടുവ കണ്ടതായി നാട്ടുകാര്‍
|3 Feb 2023 8:58 PM IST
അമ്പുകുത്തി തെക്കൻകൊല്ലിയിൽ 14 കാരിയാണ് കടുവയെ കണ്ടത്
വയനാട്: പൊൻമുടിക്കോട്ടയിൽ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ. അമ്പുകുത്തി തെക്കൻകൊല്ലിയിൽ 14 കാരിയാണ് കടുവയെ കണ്ടത്. പരേതനായ നവാസിന്റെ മകൾ അസ്മിനയാണ് കടുവയെ കണ്ടത്. പേടിച്ച് കരയുന്ന കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. അമ്പലവയൽ ഗവ. ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. ബുധനാഴ്ച പ്രദേശത്ത് കടുവയെ ചത്ത നിലയിൽ കണ്ട ശേഷം ആദ്യമായാണ് പ്രദേശവാസികൾ കടുവയെ കാണുന്നത്.
developing story...


