< Back
Kerala
പിക്കപ്പ് വാനില്‍ അരി കടത്താന്‍ ശ്രമം; സപ്ലൈക്കോ ഡിപ്പോയില്‍ നിന്ന് കടത്തിയ 72 ചാക്ക് അരി നാട്ടുകാര്‍ പിടികൂടി
Kerala

പിക്കപ്പ് വാനില്‍ അരി കടത്താന്‍ ശ്രമം; സപ്ലൈക്കോ ഡിപ്പോയില്‍ നിന്ന് കടത്തിയ 72 ചാക്ക് അരി നാട്ടുകാര്‍ പിടികൂടി

Web Desk
|
20 Aug 2025 5:42 PM IST

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സപ്ലൈകോ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഡിപ്പോയില്‍ പരിശോധനയാരംഭിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് സപ്ലൈകോ എന്‍ എഫ് എസ് ഐ സബ് ഡിപ്പോയില്‍ നിന്ന് കടത്തിയ 72 ചാക്ക് അരി നാട്ടുകാര്‍ പിടികൂടി. രാവിലെ 11 മണിയോടെ പിക്കപ്പ് വാനില്‍ അരി കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ വാഹനം തടഞ്ഞത്.

ഇതോടെ, പിക്കപ്പ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കുമ്മിള്‍ സ്വദേശി ഇര്‍ഷാദ് ആണ് സബ് ഡിപ്പോയുടെ നടത്തിപ്പുകാരന്‍. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സപ്ലൈകോ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഡിപ്പോയില്‍ പരിശോധനയാരംഭിച്ചു.

കയറ്റുഇറക്ക തൊഴിലാളികളെ അറിയിക്കാതെ ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് അരി പിക്കപ്പില്‍ കയറ്റിയത്. ഈ വിവരം പുറത്തായതോടെയാണ് നാട്ടുകാര്‍ സംശയം തോന്നി പരിശോധന നടത്തിയത്. സബ് ഡിപ്പോയുടെ നടത്തിപ്പുകാരനായ ഇര്‍ഷാദും വാഹനം തടയുമ്പോള്‍ വാഹനത്തില്‍ ഉണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്.

Related Tags :
Similar Posts