< Back
Kerala
Kerala
ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലേക്കുള്ള ലോറികള്‍ നാട്ടുകാർ തടഞ്ഞു
|5 March 2023 4:32 PM IST
പുത്തൻകുരിശ്, കുന്നത്തുനാട് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ തടഞ്ഞത്
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലേക്കുള്ള ലോറികള്‍ നാട്ടുകാർ തടഞ്ഞു. തീ പൂർണമായി അണയ്ക്കാതെ പ്ലാന്‍റിലേക്ക് മാലിന്യം എത്തിക്കാൻ അനുവദിക്കില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. പുത്തൻകുരിശ്, കുന്നത്തുനാട് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ തടഞ്ഞത്. കൊച്ചി കോര്‍പ്പറേഷന് കീഴിലുള്ള അഞ്ചോളം ലോറികളാണ് നാട്ടുകാര്‍ തടഞ്ഞിട്ടിരിക്കുന്നത്. നാളെ മുതൽ പന്തൽ കെട്ടി അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ജനകീയ സമരസമിതി അറിയിച്ചു.
അതെ സമയം തീപ്പിടിത്തം കാരണം മാലിന്യ സംസ്കരണം തടസ്സപ്പെട്ടത് ജില്ലയില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. മാലിന്യ നിക്ഷേപത്തിന് പുതിയ സ്ഥലം കണ്ടെത്താന്‍ സാധിക്കാത്തതും അധികൃതര്‍ക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണ്.