< Back
Kerala

Kerala
എറണാകുളത്ത് ഗുരുതര സാഹചര്യം; മൂന്ന് പഞ്ചായത്തുകളില്‍ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു
|20 April 2021 7:21 PM IST
ഇന്ന് 3,212 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്.
എറണാകുളം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്ത ജില്ല എറണാകുളമാണ്. ഇന്ന് 3,212 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. സാഹചര്യം അതീവ രൂക്ഷമായതിനാൽ ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
എടത്തല, വെങ്ങോല, മഴുവന്നൂർ എന്നീ പഞ്ചായത്തുകളിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഈ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്‍റ് സോണിൽ ഉൾപ്പെട്ടത് കൊണ്ടാണ് മൂന്ന് പഞ്ചായത്തുകളും ലോക്ക് ഡൗണിലേക്ക് നീങ്ങിയത്.