< Back
Kerala
Binoy Vishwam against Shashi Tharoor? Lok Sabha candidate discussions are active in CPI
Kerala

ശശി തരൂരിനെതിരെ ബിനോയ് വിശ്വം? സിപിഐയിൽ ലോക്‌സഭ സ്ഥാനാർഥി ചർച്ചകൾ സജീവം

Web Desk
|
12 Oct 2023 11:47 AM IST

വയനാട്ടിൽ പി പി സുനീറിനെ വീണ്ടും പരിഗണിച്ചേക്കും

തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി ചർച്ചകൾ സിപിഐയിൽ സജീവം. തിരുവനന്തപുരത്ത് ബിനോയ് വിശ്വം മത്സരിച്ചേക്കും. രാജ്യസഭാ എംപിയായ ബിനോയ് സിപിഐ ദേശീയ സെക്രട്ടറിയാണ്. ശശി തരൂരിനെതിരെ അദ്ദേഹം രംഗത്തിറങ്ങുകയാണെങ്കിൽ മത്സരം ശ്രദ്ധേയമാകും.

ഡെപ്യൂട്ടി സ്പീക്കറായ ചിറ്റയം ഗോപകുമാറിനെ മാവേലിക്കരയിൽ മത്സരിപ്പിക്കാനാണ് ആലോചന. എഐവൈഎഫ് നേതാവ് അരുൺകുമാറും പരിഗണനയിലുണ്ട്. സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരിൽ മുൻമന്ത്രി വിഎസ് സുനിൽ കുമാർ സ്ഥാനാർത്ഥിയായേക്കും. അതേസമയം, കെപി രാജേന്ദ്രന്റെ പേരും ചർച്ചകളിലുണ്ട്. ടിഎൻ പ്രതാപൻ തന്നെ യുഡിഎഫിനായി രംഗത്തിറങ്ങുമെന്നാണ് കരുതപ്പെടുന്നത്. വയനാട്ടിൽ പി പി സുനീറിനെ വീണ്ടും പരിഗണിച്ചേക്കും. രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ ഇദ്ദേഹം തന്നെ സ്ഥാനാർത്ഥിയാകാനാണ് സാധ്യത.

Binoy Vishwam against Shashi Tharoor? Lok Sabha candidate discussions are active in CPI

Similar Posts