< Back
Kerala

Kerala
പന്ന്യൻ രവീന്ദ്രൻ, ആനി രാജ, വി.എസ്.സുനിൽകുമാർ, അരുൺകുമാർ: സി.പി.ഐ സ്ഥാനാർഥികളിൽ ധാരണയായി
|22 Feb 2024 5:08 PM IST
തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ മത്സരിക്കാൻ പന്ന്യൻ രവീന്ദ്രൻ സമ്മതമറിയിച്ചു
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർഥികളിൽ ധാരണയായി. തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ,വയനാട് സീറ്റുകളിലാണ് സി.പി.ഐ മത്സരിക്കുന്നത്. തിരുവനന്തപുരത്ത് പന്ന്യൻ രവിന്ദ്രനും, മാവേലിക്കരയിൽ എ.ഐ.വൈ.എഫ് നേതാവ് സി.എ അരുൺ കുമാറും തൃശ്ശൂരിൽ വി.എസ് സുനിൽ കുമാറും വയനാട്ടിൽ ആനിരാജയും മത്സരിക്കും.
26 ന് ചേരുന്ന സംസ്ഥാന നേതൃയോഗങ്ങള്‍ പട്ടികയില്‍ അന്തിമ തീരുമാനമെടുക്കും. ജില്ലകളിൽ നിന്നുവരുന്ന പേരുകൾകൂടി കണക്കിലെടുത്ത് സംസ്ഥാനനേതൃത്വം തയ്യാറാക്കിയ പട്ടിക ദേശീയ എക്‌സിക്യുട്ടീവിന്റെ അനുമതിയോടെയായിരിക്കും പ്രഖ്യാപിക്കുക.