< Back
Kerala

Kerala
ലോക്സഭാ തെരഞ്ഞെടുപ്പ്; വ്യാജ അറിയിപ്പുകളിൽ വഞ്ചിതരാകരുതെന്ന് കാന്തപുരം
|1 April 2024 6:23 PM IST
വ്യാജ വാർത്തയുടെ ഉറവിടം കണ്ടെത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു
കോഴിക്കോട്: ആസന്നമായ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പ്രസ്താവനകളും നിലപാടുകളും വ്യാജമാണെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ. പ്രചരിക്കുന്ന വ്യാജ അറിയിപ്പുകളും പ്രസ്താവനകളുമായി തനിക്ക് യാതൊരു ബന്ധവുമില്ല.
കാന്തപുരത്തിന്റെ പേരിൽ വ്യാപകമായി വ്യാജ അറിയിപ്പുകളും പ്രസ്താവനകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ടു. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് വാർത്താകുറിപ്പ് പുറത്തിറക്കിയത്.
പ്രസ്ഥാന ബന്ധുക്കളും പൊതുസമൂഹവും ഇത്തരം വ്യാജ പ്രചാരണളിൽ വഞ്ചിതാവരുത്. വ്യാജ വാർത്തയുടെ ഉറവിടം കണ്ടെത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.