< Back
Kerala
Lok Sabha Elections: Kerala Pravasi Association supports UDF,Loksabha election,latest malayalam news
Kerala

ലോക്‌സഭാ തെരഞ്ഞെടുപ്പ്: കേരള പ്രവാസി അസോസിയേഷൻ പിന്തുണ യുഡിഎഫിന്

Web Desk
|
23 April 2024 9:51 PM IST

ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും നിലനിൽക്കുന്നതിന് ഇൻഡ്യ മുന്നണി അധികാരത്തിൽ വരേണ്ടത് ആവശ്യമാണന്നും കെപിഎ

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് കേരള പ്രവാസി അസോസിയേഷൻ അറിയിച്ചു. ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും നിലനിൽക്കുന്നതിന് ഇൻഡ്യ മുന്നണി അധികാരത്തിൽ വരേണ്ടത് ആവശ്യമാണ്.

ഇൻഡ്യ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിനെയും യുഡിഎഫിനെയും കേരളത്തിൽ പിന്തുണക്കാനാണ് പാർട്ടി തീരുമാനമെന്ന് കെപിഎ ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് കോഴിക്കോട്ട് പറഞ്ഞു. സംസ്ഥാനത്തെ 10 ജില്ലകളിലായി 4.45 ലക്ഷം അംഗങ്ങളാണ് സംഘടനക്കുള്ളതെന്നും നേതാക്കൾ പറഞ്ഞു. പ്രവാസികളെയും പ്രവാസി കുടുംബങ്ങളെയും കേന്ദ്രീകരിച്ച് രണ്ട് വർഷം മുമ്പ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ് കേരളപ്രവാസിഅസോസിയേഷൻ.

Similar Posts