< Back
Kerala

Kerala
ലോക്‌സഭാ തെരഞ്ഞെടുപ്പ്: ബൂത്ത് തല പ്രവർത്തനം കാര്യക്ഷമമാക്കാൻ കെ.പി.സി.സി
|10 Dec 2023 12:12 PM IST
25,177 ബൂത്തുകളും പുനഃസംഘടിപ്പിക്കും. ഡിസംബർ 30നകം പൂർത്തീകരിക്കാൻ നിർദേശം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ബൂത്ത് തല പ്രവർത്തനം കാര്യക്ഷമമാക്കാൻ കെ.പി.സി.സി. 25,177 ബൂത്തുകളും പുനഃസംഘടിപ്പിക്കും.
ഡിസംബർ 30നകം പുനഃസംഘടന പൂർത്തീകരിക്കാൻ നിർദേശം നൽകി. കെ.പി.സി.സി ഭാരവാഹികൾക്കും എക്സിക്യുട്ടീവ് അംഗങ്ങൾക്കും പത്ത് ബൂത്തിന്റെ ചുമതല നൽകും. മൂന്നു നിയമസഭ തെരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടിയാണ് കോൺഗ്രസിന് ഉണര്‍ത്തിയത്.
Watch Video Report