< Back
Kerala
ലോകായുക്ത ഭേദഗതി ബിൽ നിയമസഭയിൽ; എതിർത്ത് പ്രതിപക്ഷം
Kerala

ലോകായുക്ത ഭേദഗതി ബിൽ നിയമസഭയിൽ; എതിർത്ത് പ്രതിപക്ഷം

Web Desk
|
30 Aug 2022 2:26 PM IST

ചെയറിലുണ്ടായിരുന്ന എം നൗഷാദും പ്രതിപക്ഷ നേതാവും തമ്മിൽ തർക്കമുണ്ടായി

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബിൽ നിയമസഭ പരിഗണിക്കുന്നു. സബ്ജക്ട് കമ്മിറ്റിയിൽ പുതിയ ഭേദഗതി ഉൾപ്പെടുത്തിയെന്നും ഇത് ക്രമപ്രകാരമാണോയെന്ന് പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ സഭക്കുള്ള അധികാരം സബ്ജക്ട് കമ്മിറ്റിക്ക് ഉണ്ടെന്നും ബില്ലിൽ സബ്ജക്ട് കമ്മിറ്റിക്ക് മാറ്റം വരുത്താമെന്നുംനിയമന്ത്രി പറഞ്ഞു.

ഇതിനിടെ ചെയറിലുണ്ടായിരുന്ന എം നൗഷാദും പ്രതിപക്ഷ നേതാവും തമ്മിൽ തർക്കമുണ്ടായി. പ്രതിപക്ഷം ഉയർത്തിയ ക്രമപ്രശ്നം സ്പീക്കർ തള്ളി.

Similar Posts