< Back
Kerala

Kerala
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ്; യു.ഡി.എഫ് പ്രതിനിധി സംഘം ഗവര്‍ണറെ കാണും
|25 Jan 2022 5:26 PM IST
ഓർഡിനൻസിൽ ഒപ്പ് വെക്കരുതെന്ന് ആവശ്യപ്പെടും
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രതിനിധി സംഘം ഗവര്‍ണറെ കാണും. വ്യാഴാഴ്ച രാവിലെയാണ് യു.ഡി.എഫ് പ്രതിനിധി സംഘം ഗവര്‍ണറെ കാണാന്‍ അനുമതി തേടിയിരിക്കുന്നത്.
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണറെ നേരില്‍ക്കണ്ട് ഇക്കാര്യം ആവശ്യപ്പെടാന്‍ യു.ഡി.എഫ് തീരുമാനിച്ചത്.