< Back
Kerala
ലോകായുക്തയില്‍ സിപിഐക്ക് അവരുടെ അഭിപ്രായം പറയാം: എ. വിജയരാഘവൻ.
Kerala

ലോകായുക്തയില്‍ സിപിഐക്ക് അവരുടെ അഭിപ്രായം പറയാം: എ. വിജയരാഘവൻ.

Web Desk
|
7 Feb 2022 2:17 PM IST

ഭരണഘടനക്കനുസരിച്ചുള്ള മാറ്റമാണ് എൽഡിഎഫ് സർക്കാർ കൊണ്ടുവന്നതെന്ന് വിജയരാഘവൻ

ലോകായുക്ത ഓർഡിനൻസിൽ സിപിഐക്ക് അവരുടെ അഭിപ്രായം പറയാമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ചർച്ചചെയ്യും. ഭരണഘടനക്കനുസരിച്ചുള്ള മാറ്റമാണ് എൽഡിഎഫ് സർക്കാർ കൊണ്ടുവന്നതെന്നും വിജയരാഘവൻ പറഞ്ഞു.

ആദ്യം മുതലേ ലോകായുക്ത നിയമഭേഗദതിയില്‍ എതിര്‍പ്പറിയിച്ച സി.പി.ഐ ഇപ്പോഴും നിലപാട് മയപ്പെടുത്തിയിട്ടില്ല. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കാനം രാജേന്ദ്രന്‍ അതൃപ്തി വ്യക്തമാക്കി. ഭേദഗതിയുടെ ആവശ്യകത ഗവർണർക്ക് മനസ്സിലായിട്ടുണ്ടാകുമെന്നും അതിനാലാണ് അദ്ദേഹം ഒപ്പിട്ടതെന്നും എന്നാൽ അത് സിപിഐക്ക് മനസ്സിലായിട്ടില്ലെന്നുമായിരുന്നു കാനത്തിന്‍റെ പ്രതികരണം.

അഭിപ്രായ സമന്വയം ഉണ്ടാക്കി മാത്രമേ എൽഡിഎഫിനെ മുന്നോട്ട് കൊണ്ടു പോകാനാകൂ എന്നു പറഞ്ഞ കാനം ലോകായുക്തയുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി ചർച്ച നടന്നിട്ടില്ലെന്നും പറഞ്ഞു. ആദ്യം മുന്നണിക്കുള്ളിൽ ചർച്ച ചെയ്ത് ആശയസമന്വയം ഉണ്ടാക്കണമെന്നും കാനം കൂട്ടിച്ചേര്‍ത്തു.

Similar Posts