< Back
Kerala
മോന്‍സണെതിരെ ഇന്‍റലിജന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത് ബെഹ്റ; സുരക്ഷയൊരുക്കിയതും ബെഹ്റ
Kerala

മോന്‍സണെതിരെ ഇന്‍റലിജന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത് ബെഹ്റ; സുരക്ഷയൊരുക്കിയതും ബെഹ്റ

Web Desk
|
28 Sept 2021 1:36 PM IST

2019 മെയ് 22നാണ് രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മോന്‍സണെക്കുറിച്ച് അന്വേഷണം നടത്താന്‍ ഇന്‍റലിജന്‍സ് മേധാവിക്ക് ബെഹ്റ നിര്‍ദേശം നല്‍കിയത്

പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്‍റെ വീടിന് സുരക്ഷ ഒരുക്കിയത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ. മോൻസന്‍റെ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ നിർദേശം നൽകിയതിന് പിന്നാലെ വീടിന് സുരക്ഷ നൽകാനും ബെഹ്റ ഉത്തരവിട്ടു. 2019 മെയ് 22നാണ് രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മോന്‍സണെക്കുറിച്ച് അന്വേഷണം നടത്താന്‍ ഇന്‍റലിജന്‍സ് മേധാവിക്ക് ബെഹ്റ നിര്‍ദേശം നല്‍കിയത്. 2019 ജൂൺ മാസം കൊച്ചി കമ്മീഷണർ, ആലപ്പുഴ എസ്പി എന്നിവരോട് സുരക്ഷയൊരുക്കാനും നിർദേശിച്ചു. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയും എഡിജിപി മനോജ് എബ്രഹാമും മോന്‍സണ്‍ മാവുങ്കലിന്‍റെ വീട്ടില്‍ എത്തിയത് 2019 മെയ് മാസത്തിലാണ്. മോന്‍സണ്‍ തട്ടിപ്പുകാരനാണെന്ന രഹസ്യ വിവരം അതിന് ശേഷമാണ് ബെഹ്റക്ക് കിട്ടുന്നത്. സംശയം തോന്നിയ ഡിജിപി, അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് 2019 മെയ് 22-ന് ഇന്‍റലിജന്‍സ് മേധാവിക്ക് നിര്‍ദേശം നല്‍കി. കൃത്യം 22 ദിവസം കഴിഞ്ഞപ്പോള്‍ മോണ്‍സന്‍റെ വീടിന് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും ആലപ്പുഴ എസ്പിക്കും ഇതേ ലോക്നാഥ് ബെഹ്റ തന്നെ ഉത്തരവ് നല്‍കി.

മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പുകാരനാണെന്ന് കണ്ടെത്തിയ ഇന്‍റലിജന്‍സ് മേധാവി വിശദമായ റിപ്പോര്‍ട്ട് 2020 ജനുവരി മാസം ലോക്നാഥ് ബെഹ്റക്ക് നല്‍കിയിരുന്നു.എന്നിട്ടും സംസ്ഥാന പൊലീസ് മേധാവി ഒരു നടപടിയും എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഇപ്പോഴുയരുന്നുണ്ട്.

Similar Posts