< Back
Kerala
ലോക്നാഥ് ബെഹ്റയും മനോജ് എബ്രഹാമും വെറുതെ ഒരു വീട്ടില്‍ പോകുമോ? മോൻസൺ വിഷയത്തില്‍ ഹൈക്കോടതി
Kerala

ലോക്നാഥ് ബെഹ്റയും മനോജ് എബ്രഹാമും വെറുതെ ഒരു വീട്ടില്‍ പോകുമോ? മോൻസൺ വിഷയത്തില്‍ ഹൈക്കോടതി

Web Desk
|
11 Nov 2021 3:28 PM IST

ഐജി ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തെന്നും കോടതി അറിയിച്ചു

പുരാവസ്തു തട്ടിപ്പ് കേസിൽ ലോക്നാഥ് ബെഹ്റയെയും എഡിജിപി മനോജ് എബ്രഹാമിനെയും നിശിതമായി വിമർശിച്ച് ഹൈക്കോടതി. ഇരുവരും എന്തിനാണ് മോൻസണിൻറെ വീട്ടിൽ പോയതെന്ന് കോടതി ആരാഞ്ഞു. പ്രവാസി മലയാളി ഫെഡറേഷൻ അംഗം അനിത പുല്ലയിലാണ് ഇവരെ ക്ഷണിച്ചതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ഐജി ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തെന്നും കോടതി അറിയിച്ചു.

മോൻസണിന്റെ വീട്ടിൽ ലോക്നാഥ് ബെഹ്റ എന്തിനാണ് പോയത്. ബെഹ്റയും മനോജ് എബ്രഹാമും വെറുതെ ഒരു വീട്ടിൽ പോകുമോയെന്നും കോടതി ചോദിച്ചു. മോൻസണിന്റെ വീട്ടിൽ പോയ ഒരാൾ ഇപ്പോഴും സർവീസിലുണ്ടല്ലോ എന്ന ചോദ്യത്തിനാണ് ഐജി ലക്ഷ്മണയെ സസ്പെൻഡ് ചെയ്തത്. ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിട്ടും മോൻസൺ വിദേശയാത്ര നടത്തിയത് എങ്ങനെയെന്നും കോടതി ചോദിച്ചു.



Related Tags :
Similar Posts