< Back
Kerala
​ഗുണ്ടാ നേതാവ് ഓംപ്രകാശ് ഉൾപ്പെടെ നാല് പേർക്ക് ലുക്കൗട്ട് നോട്ടീസ്
Kerala

​ഗുണ്ടാ നേതാവ് ഓംപ്രകാശ് ഉൾപ്പെടെ നാല് പേർക്ക് ലുക്കൗട്ട് നോട്ടീസ്

Web Desk
|
12 Feb 2023 11:28 PM IST

പേട്ട പൊലീസ് ആണ് നോട്ടീസ് പുറത്തിറക്കിയത്.

തിരുവനന്തപുരം: ഗുണ്ടാ വേട്ടയിൽ നടപടി ശക്തമാക്കി തിരുവനന്തപുരം സിറ്റി പൊലീസ്. കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് ഉൾപ്പെടെ നാല് ഗുണ്ടകൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ഓംപ്രകാശിനു പുറമേ വിവേക്, ശരത് കുമാർ, അബിൻ ഷാ എന്നീ ഗുണ്ടകൾക്കായാണ് ലുക്കൗട്ട് നോട്ടീസ്. ഗുണ്ടകളെ അമർച്ച ചെയ്യാൻ കർശന നടപടി വേണമെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു നിർദേശം നൽകിയിരുന്നു.

പേട്ട പൊലീസ് ആണ് നോട്ടീസ് പുറത്തിറക്കിയത്. ‌പാറ്റൂരിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയതിന് പിന്നാലെ ഒളിവിലാണ് ഓംപ്രകാശ് അടക്കമുള്ളവർ.

Similar Posts