< Back
Kerala

Kerala
മൂന്നാറിൽ 11-കാരിയെ പീഡിപ്പിച്ച ജാർഖണ്ഡ് സ്വദേശിക്കെതിരെ ലുക്കൗട്ട് നോട്ടീസ്
|2 Jan 2024 11:28 AM IST
ജാർഖണ്ഡ് സ്വദേശിയായ സൈലനെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
മൂന്നാർ: 11-കാരിയെ ലൈംഗികമായി പീഡിപ്പിച്ച ജാർഖണ്ഡ് സ്വദേശിക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ജാർഖണ്ഡ് സ്വദേശിയായ സൈലനെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇയാൾക്കൊപ്പം ഭാര്യ സുമരി ബുർജോയെയും കഴിഞ്ഞ ദിവസം മുതൽ കാണാതായിട്ടുണ്ട്. ഇവരുടെ ഫോട്ടോയും മറ്റു വിവരങ്ങളുമാണ് ലുക്കൗട്ട് നോട്ടീസിലുള്ളത്.
ജാർഖണ്ഡ് സ്വദേശികളായ തോട്ടം തൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. കൂട്ടിയെ വീടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ വീടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് കുട്ടിയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സമയത്ത് കുട്ടിയുടെ സമീപത്തുണ്ടായിരുന്ന പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു.