< Back
Kerala
സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; അലക്ഷ്യമായി വാഹനം ഓടിച്ച ലോറി ഡ്രൈവർ അറസ്റ്റിൽ
Kerala

സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; അലക്ഷ്യമായി വാഹനം ഓടിച്ച ലോറി ഡ്രൈവർ അറസ്റ്റിൽ

Web Desk
|
6 Jun 2023 11:56 AM IST

തമിഴ്നാട് സ്വദേശിയായ ഭരത്തിനെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്

കളമശേരി: അലക്ഷ്യമായി വാഹനമോടിച്ചെന്ന പരാതിയിൽ കൊച്ചിയിൽ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. സിനിമ താരവും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി നൽകിയ പരാതിയിലാണ് അറസ്റ്റ്.

തമിഴ്നാട് സ്വദേശിയായ ഭരത്തിനെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത് . ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രി 11 മണിയോടെ പത്തടിപ്പാലത്ത് വച്ചായിരുന്നു സംഭവം. നിരന്തരം ഹോൺ മുഴക്കിയിട്ടും മാർഗതടസം സൃഷ്ടിച്ചാണ് ഇയാൾ വാഹനം ഓടിച്ചത്. സുരേഷ് ഗോപി വിവരം അറിയിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി അങ്കമാലിയിൽ വച്ച് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.


Similar Posts