< Back
Kerala

Kerala
നാടുകാണി ചുരത്തിൽ ലോറി മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു
|11 Jan 2026 5:53 PM IST
ലോറി ഡ്രൈവറെയും ജീവനക്കാരനും പരിക്കേൽക്കാതെ രക്ഷപ്പെട്ടു
മലപ്പുറം: നാടുകാണി ചുരത്തിൽ ലോറി മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. നാടുകാണി ജംഗ്ഷന് ഒരു കിലോമീറ്റർ ഇപ്പുറത്തായാണ് ലോറി മറിഞ്ഞത്. ലോറി ഡ്രൈവറെയും ജീവനക്കാരനും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സിമന്റ് ഇഷ്ടികയുമായി എത്തിയ ലോറിയാണ് മറിഞ്ഞത്. പൊലീസ് എത്തി പരിശോധന നടത്തുകയാണ്. നാടുകാണി വഴി വരുന്ന വാഹനങ്ങൾ മറ്റു വഴികൾ വഴി പോകണമെന്ന് പൊലീസ് നിർദേശമുണ്ട്.