< Back
Kerala

Kerala
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടത്താനിരുന്ന മൈതാനത്ത് കാറ്റിലും മഴയിലും ലക്ഷങ്ങളുടെ നഷ്ടം
|28 April 2023 9:53 AM IST
ഇന്ന് ക്വാര്‍ട്ടര്‍ മത്സരം നടക്കാനിരിക്കെയാണ് സംഭവം
എറണാകുളം: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടത്താനിരുന്ന കളമശ്ശേരി സെന്റ് പോള്‍സ് കോളജ് മൈതാനത്തെ പവലിയൻ കാറ്റിലും മഴയിലും തകര്‍ന്നു. എൽ.ഇ.ഡി വാൾ തകരുകയും പഗോഡ പറന്നു പോകുകയും ചെയ്തു. ഫുഡ് കൗണ്ടറും, ബൗണ്ടറി ബോഡും പൂർണമായും നശിച്ചു. ഇന്ന് ക്വാര്‍ട്ടര്‍ മത്സരം നടക്കാനിരിക്കെയാണ് സംഭവം.
ഗ്രൗണ്ട് പുനഃക്രമീകരിച്ചതിന് ശേഷം മത്സരങ്ങള്‍ ഇവിടെ വച്ച് തന്നെ നടത്താനാണ് തീരുമാനം. ഏഴ് മണിക്ക് നടത്താനിരുന്ന മത്സരങ്ങള്‍ പത്ത് മണിയോടെ നടക്കുക. 15 ഓവർ വെട്ടിച്ചുരുക്കി പത്ത് ആക്കുകയും ചെയ്തു. നാളെ രണ്ട് സെമിഫൈനലും അടുത്ത ദിവസം ഫൈനലും നടത്തുമെന്നും സംഘാടകർ അറിയിച്ചു.

