< Back
Kerala
കോട്ടയത്ത് നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു
Kerala

കോട്ടയത്ത് നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു

Web Desk
|
12 May 2025 3:57 PM IST

മൂവാറ്റുപുഴ സ്വദേശി 65 കാരൻ മാത്യു പി.ജെ ആണ് മരിച്ചത്

കോട്ടയം: കോട്ടയം വെളിയന്നൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു. മൂവാറ്റുപുഴ സ്വദേശി 65 കാരൻ മാത്യു പി.ജെ ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രണ്ടു പേരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

രാവിലെ 8 മണിയോടെ വെളിയന്നൂർ താമരക്കാട് ജംഗ്ഷനിലാണ് അപകടമുണ്ടായത്. നിയന്ത്രം വിട്ട കാർ വഴിയാത്രിക്കാരെ ഇടിക്കുകയായിരുന്നു. പാലായിൽ നിന്നും എറണാകുളത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്.

Similar Posts