< Back
Kerala
വിഷ്ണുപ്രിയയുടെ കൊലപാതകത്തിന് പിന്നിൽ പ്രണയ നൈരാശ്യം; അന്വേഷണത്തിൽ നിർണായകമായത് വാട്‌സ്ആപ്പ് കോൾ
Kerala

'വിഷ്ണുപ്രിയയുടെ കൊലപാതകത്തിന് പിന്നിൽ പ്രണയ നൈരാശ്യം'; അന്വേഷണത്തിൽ നിർണായകമായത് വാട്‌സ്ആപ്പ് കോൾ

Web Desk
|
22 Oct 2022 3:37 PM IST

വിഷ്ണുപ്രിയ പാനൂരിൽ ഫാർമസി ജീവനക്കാരിയാണ്. പ്രതിയുമായി വിഷ്ണുപ്രിയക്ക് പ്രണയബന്ധമുണ്ടായിരുന്നുവെന്നും പിന്നീട് ഇത് അവസാനിപ്പിച്ചെന്നുമാണ് പൊലീസും ബന്ധുക്കളും നൽകുന്ന വിവരം.

കണ്ണൂർ: പാനൂരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ കാരണം പ്രണയ നൈരാശ്യമെന്ന് പൊലീസ്. പ്രതി കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മുൻ സുഹൃത്താണെന്നാണ് പൊലീസ് നൽകുന്ന വിവരം. രാവിലെ 11.30നും 12.30നും ഇടയിലാണ് കൊലപാതകം നടന്നത്. വീട്ടിലുള്ളവരെല്ലാം സമീപത്തുള്ള വീട്ടിൽ ഒരു മരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് പോയതായിരുന്നു. ഇതിനിടയിൽ വിഷ്ണുപ്രിയ ഒറ്റക്ക് വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം നടന്നത്.

ബെഡ്‌റൂമിൽവെച്ച് സുഹൃത്തുമായി വാട്‌സ്ആപ്പിൽ വീഡിയോകോൾ ചെയ്യുമ്പോഴാണ് അക്രമിയെത്തിയത്. ഇയാൾ മുറിയിലേക്ക് പ്രവേശിക്കുന്നതും വിഷ്ണുപ്രിയ ഉച്ചത്തിൽ ഇയാളുടെ പേര് പറയുന്നതിന്റെയും ദൃശ്യങ്ങൾ വീഡിയോ കോളിൽനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ സുഹൃത്ത് റെക്കോർഡ് ചെയ്തു സൂക്ഷിച്ചിരുന്നു.

വിഷ്ണുപ്രിയ പാനൂരിൽ ഫാർമസി ജീവനക്കാരിയാണ്. പ്രതിയുമായി വിഷ്ണുപ്രിയക്ക് പ്രണയബന്ധമുണ്ടായിരുന്നുവെന്നും പിന്നീട് ഇത് അവസാനിപ്പിച്ചെന്നുമാണ് പൊലീസും ബന്ധുക്കളും നൽകുന്ന വിവരം. വിഷ്ണുപ്രിയയുടെ അമ്മ വീട്ടിലേക്ക് വന്നപ്പോഴാണ് വിഷ്ണുപ്രിയ ബെഡിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെന്ന് കരുതുന്ന ആളുടെ മൊബൈൽ ലൊക്കേഷൻ വിഷ്ണുപ്രിയയുടെ വീടിന് സമീപത്താണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

Similar Posts