
ഹനാൻ ഷാ പാടിയ പ്രണയഗാനം; 'പൊങ്കാല'യിലെ പള്ളത്തിമീൻ പോലെ പാട്ട് പുറത്തിറങ്ങി
|പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകുന്ന ചിത്രമാണ് പൊങ്കാല
കൊച്ചി: ഹനാൻ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷൻ ചിത്രമാണ് 'പൊങ്കാല'. പള്ളത്തി മീൻ എന്ന സോങ് പൂർണ്ണമായും റൊമാന്റിക് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഗാനമാണ്. ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങളെ പോലെ പ്രണയത്തിനും പ്രാധാന്യമുണ്ടെന്നു കാണിക്കുന്നതാണ് ഗാനം.
ആക്ഷന് ഏറെ പ്രാധാന്യം നൽകി ഒരുങ്ങുന്ന 'പൊങ്കാല' ശ്രീനാഥ് ഭാസിയുടെ 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്. ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽപ്പെടുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വൈപ്പിൻ ചെറായി ഭാഗങ്ങളിലായിരുന്നു. ശ്രീനാഥ് ഭാസിക്ക് പുറമെ ബാബുരാജ്, സുധീർ കരമന, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത് , ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ, യാമി സോന, സ്മിനു സിജോ, ശാന്തകുമാരി , രേണു സുന്ദർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
എ .ബി ബിനിൽ ആണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്നത്. ഗ്ലോബൽ പിക്ചേഴ്സ് എന്റർടെയ്ൻമെന്റ്, ജൂനിയർ 8 ബാനറിൽ ഒരുങ്ങുന്ന ചിത്രം ദീപു ബോസും അനിൽ പിള്ളയും ചേർന്ന് നിർമിക്കുന്നു. ചിത്രത്തിന് ഡോണാ തോമസ് ആണ് കോ- പ്രൊഡ്യൂസർ. ജാക്സണാണ് ഛായഗ്രഹണം. എഡിറ്റർ: അജാസ് പുക്കാടൻ, സംഗീതം: രഞ്ജിൻ രാജ്, മേക്കപ്പ്: അഖിൽ ടി. രാജ്, കോസ്റ്റ്യും ഡിസൈൻ: സൂര്യാ ശേഖർ, ആർട്ട്: നിധീഷ് ആചാര്യ, സെവൻ ആർട്‌സ് മോഹനാണ് പ്രൊഡക്ഷൻ കൺട്രോളർ. ഫൈറ്റ്: മാഫിയ ശശി, രാജശേഖർ, പ്രഭു ജാക്കി, കൊറിയോഗ്രാഫി: വിജയ റാണി, പിആർഒ: മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്: ജിജേഷ് വാടി, ഡിസൈൻസ്: അർജുൻ ജിബി, മാർക്കറ്റിംഗ് : ബ്രിങ്‌ഫോർത്ത്, സോഷ്യൽ മീഡിയ പ്രൊമോഷൻ: ഒബ്‌സ്‌ക്യൂറ എന്റർടൈമെന്റ്. ഗ്രെയ്സ് ഫിലിം കമ്പനി ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കും.