< Back
Kerala
ആ കളിചിരികൾ ഇനിയില്ല; നോവായിമാറി സമൂഹമാധ്യമങ്ങളിൽ വൈറലായ മുണ്ടക്കൈയിലെ സ്കൂൾ
Kerala

'ആ കളിചിരികൾ ഇനിയില്ല'; നോവായിമാറി സമൂഹമാധ്യമങ്ങളിൽ വൈറലായ മുണ്ടക്കൈയിലെ സ്കൂൾ

Web Desk
|
6 Aug 2024 9:22 AM IST

മാസങ്ങൾക്ക് മുമ്പ് സമൂഹമാധ്യമത്തിൽ തരംഗമായിരുന്നു ഈ സ്‌കൂളിലെ കുട്ടികളും ടീച്ചറും

മേപ്പാടി: ദുരന്തം ഒലിച്ചിറങ്ങിയ മണ്ണില്‍ നോവായി മാറി മുണ്ടക്കൈയിലെ എൽ.പി സ്‌കൂള്‍ ഓർമ്മകൾ. മാസങ്ങൾക്ക് മുമ്പ് സമൂഹമാധ്യമത്തിൽ തരംഗമായിരുന്നു ഈ സ്‌കൂളിലെ കുട്ടികളും ടീച്ചറും. വിദ്യാർഥികൾക്കൊപ്പം യൂണിഫോമിട്ട് അവരിലൊരാളായി സൈക്കിൾ ചവിട്ടിയും കുശലം പറയുന്ന ശാലിനിടീച്ചറുടെയും കുട്ടികളുടേയും വിഡിയോയാണ് പത്ത് മാസം മുമ്പ് സമൂഹമാധ്യമത്തിൽ ശ്രദ്ധേയമായത്. എന്നാൽ ആ സ്‌കൂളിലേക്ക് ഇനിയെത്ര കുഞ്ഞുങ്ങൾ തിരിച്ചെത്തുമെന്ന് അറിയില്ല. എത്രപേരെ ഉരുളെടുത്തെന്നുമറിയില്ല. ഇനി അവര്‍ വന്നാൽ തന്നെ സ്‌കൂൾ മുറ്റവും കെട്ടിടവും ഇന്ന് മണ്ണടിഞ്ഞ് തകർന്ന അവസ്ഥയിലാണ്. സ്വന്തം മക്കളെപോലെ കരുതിയിരുന്ന കുട്ടികളുടെ നൊമ്പരപ്പെടുത്തുന്ന ഓർമകളിൽ നിന്ന് ശാലിനി ടീച്ചർ ഇനിയും മുക്തയായിട്ടില്ല.



Similar Posts