< Back
Kerala
ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു
Kerala

ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു

Web Desk
|
4 Jan 2023 3:55 PM IST

അസുഖബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു

കോട്ടയം: കവിയും ഗാനരചയിതാവുമായിരുന്ന ബീയാർ പ്രസാദ് (62) അന്തരിച്ചു. അസുഖബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഒന്നാംകിളി പൊന്നാൺകിളി,കേരനിരകളാടും ഒരു ഹരിത ചാരുതീരം, മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി,തുടങ്ങി അറുപതിലധികം ഗാനങ്ങളുടെ രചന നിർവഹിച്ചിട്ടുണ്ട്. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്.

ടിവി ചാനൽ പരിപാടികളുടെ അവതരണ മികവുകൊണ്ട് ജനശ്രദ്ധയാകർഷിച്ച വ്യക്തിത്വമായിരുന്നു. മലയാളത്തിൽ ബിഎ സാഹിത്യം പൂർത്തിയാക്കിയ പ്രസാദ് കഥകളി നൃത്തത്തിനായി നിരവധി ലിബ്രെറ്റോകൾ എഴുതിയിട്ടുണ്ട്.

1993-ൽ ബി.ആർ. പ്രസാദ് തിരക്കഥയെഴുതിയ ജോണി എന്ന ചിത്രത്തിന് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചു.2001 ൽ ജയറാമും സുഹാസിനി മണിരത്‌നവും അഭിനയിച്ച തീർത്ഥാടനം എന്ന സിനിമയിൽ നാരായണൻ എന്ന കഥാപാത്രത്തെ പ്രസാദ് അവതരിപ്പിച്ചിരുന്നു.

2003 -ൽ പ്രിയദർശൻ സംവിധാനം ചെയ്ത് വിദ്യാസാഗർ സംഗീതം നൽകിയ കിളിച്ചുണ്ടൻ മാമ്പഴത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത് സിനിമകൾ കൂടാതെ സംഗീത ആൽബങ്ങൾക്കും ബീയാർ പ്രസാദ് രചന നിർവഹിച്ചിട്ടുണ്ട്.


Similar Posts