< Back
Kerala
കേരള രാഷ്ട്രീയ രംഗത്തെ നിസ്വാർഥ സേവകൻ,ദീർഘകാലത്തെ സഹോദരബന്ധം: അനുശോചിച്ച് എം.എ യൂസഫലി
Kerala

'കേരള രാഷ്ട്രീയ രംഗത്തെ നിസ്വാർഥ സേവകൻ,ദീർഘകാലത്തെ സഹോദരബന്ധം': അനുശോചിച്ച് എം.എ യൂസഫലി

Web Desk
|
1 Oct 2022 11:10 PM IST

കോടിയേരിയുടെ നിര്യാണത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്നും യൂസഫലി

കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ അനുശോചിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. കേരള രാഷ്ട്രീയ രംഗത്തെ നിസ്വാർഥ സേവകനായിരുന്നു കോടിയേരി എന്നും അദ്ദേഹത്തിന്റെ അപ്രതീക്ഷിത നിര്യാണം ഏറെ വേദനയോടും ദുഖത്തോടുമാണ് ശ്രവിച്ചതെന്നും യൂസഫലി പറഞ്ഞു.

"കേരള രാഷ്ട്രീയ രംഗത്തെ നിസ്വാർത്ഥ സേവകനായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ അപ്രതീക്ഷിത നിര്യാണം ഏറെ വേദനയോടും ദു:ഖത്തോടെയുമാണ് ഞാൻ ശ്രവിച്ചത്. നിയമസഭാ സമാജികൻ, പ്രതിപക്ഷ ഉപനേതാവ്, മന്ത്രി, പാർട്ടി സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹത്തിൻ്റെ പ്രവർത്തനം ഏറെ ശ്രദ്ധേയമായിരുന്നു.

ദീർഘകാലമായുള്ള സഹോദര ബന്ധമായിരുന്നു അദ്ദേഹവുമായി എനിക്കുണ്ടായിരുന്നത്. രണ്ട് മാസം മുമ്പ് തിരുവനന്തപുരത്ത് വെച്ച് അദ്ദേഹത്തെ കണ്ട് സംസാരിച്ചത് ഈ അവസരത്തിൽ ഞാൻ ഓർമ്മിക്കുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രിയായിരിക്കെ അബുദാബി പോലീസ് ആസ്ഥാനം സന്ദർശിക്കുകയും അവരുമായി ചേർന്നുള്ള സംയുക്ത പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും ചെയ്തത്‌ ഓർക്കുന്നു. കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ എൻ്റെ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു". യൂസഫലി പറഞ്ഞു.

Similar Posts