< Back
Kerala

Kerala
എം ശിവശങ്കറിന് പദവി; സ്പോർട്സ് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതല
|6 Jan 2022 5:22 PM IST
സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായുള്ള ബന്ധത്തെ തുടർന്ന് 2019 ജൂലൈ 14നാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്
എം ശിവശങ്കർ സ്പോർട്സ് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. ഒന്നര വർഷത്തിന് ശേഷമാണ് എം ശിവശങ്കർ സർവീസിൽ തിരിച്ചെത്തിയത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായുള്ള ബന്ധത്തെ തുടർന്ന് 2019 ജൂലൈ 14നാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. നേരത്തെ രണ്ട് തവണ സസ്‌പെൻഷൻ സംസ്ഥാന സർക്കാർ നീട്ടിയിരുന്നു.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ശിവശങ്കരനെ സർവീസിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ശിപാർശ നൽകിയത്. കൂടാതെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിലവിൽ അവ്യക്തത തുടരുകയുമാണെന്ന് സമിതി വിലയിരുത്തി. ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ ആറ് മാസം കൂടുമ്പോൾ പുനഃപരിശോധിക്കുന്ന രീതിയുണ്ട്.