< Back
Kerala

Kerala
ലൈഫ് മിഷൻ കേസിൽ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ മറ്റൊരു ബെഞ്ചിലേക്ക് മാറ്റും
|3 July 2023 1:41 PM IST
ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി ശിവശങ്കർ നൽകിയ ഹരജി യഥാർഥമാണെന്ന് കരുതുന്നതായി കോടതി നിരീക്ഷിച്ചു
കൊച്ചി: ലൈഫ് മിഷൻ കേസിൽ എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൌസർ എടപ്പഗത്ത് പിന്മാറി. ഇപ്പോൾ കേസ് പരിഗണിക്കുന്ന ബെഞ്ചിൽ ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന ഡെപ്യൂട്ടി സോളിസിറ്റർ ജനറലിന്റെ അഭിപ്രായം പരിഗണിച്ചാണ് തീരുമാനം. നേരത്തെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിച്ചിരുന്ന ബെഞ്ചിലേക്ക് ഹരജി മാറ്റാൻ രജിസ്ട്രിക്ക് നിർദേശം നൽകി.
ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി ശിവശങ്കർ നൽകിയ ഹരജി യഥാർഥമാണെന്ന് കരുതുന്നതയാും മെഡിക്കൽ റിപ്പോർട്ടിൽ നിന്ന് അക്കാര്യം വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാനുള്ള അവകാശം ശിവശങ്കറിനുണ്ടെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ മെഡിക്കൽ രേഖകളിൽ സംശയമുള്ളതായി ഇ.ഡി കോടതിയെ അറിയിച്ചു.