< Back
Kerala
മുഖ്യമന്ത്രിക്കെതിരെ ഉപയോഗിച്ചത് നാട്ടുഭാഷയെങ്കിൽ സുധാകരൻ സോണിയാ ഗാന്ധിയെ ആ ഭാഷ ഉപയോഗിച്ച് വിശേഷിപ്പിക്കുമോ?- എം സ്വരാജ്
Kerala

മുഖ്യമന്ത്രിക്കെതിരെ ഉപയോഗിച്ചത് നാട്ടുഭാഷയെങ്കിൽ സുധാകരൻ സോണിയാ ഗാന്ധിയെ ആ ഭാഷ ഉപയോഗിച്ച് വിശേഷിപ്പിക്കുമോ?- എം സ്വരാജ്

Web Desk
|
19 May 2022 7:30 AM IST

തൃക്കാക്കര മണ്ഡലത്തിൽ മുഖ്യമന്ത്രി ചങ്ങലയിൽനിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്നായിരുന്നു കെ സുധാകരന്റെ പരാമർശം.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച സംഭവത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ സിപിഎം. അങ്ങനെയൊരു നാട്ടുഭാഷ സുധാകരന്റെ നാട്ടിലില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് പറഞ്ഞു. കെ സുധാകരന്റെ നാട്ടിലെ ഭാഷ ഇങ്ങനെയാണെന്ന് തോന്നുന്നില്ല. അതേത് നാടാണ്? ഇനി ഇങ്ങനെയാണ് ഭാഷയെങ്കിൽ സോണിയാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും ഈ ഭാഷയിലാണോ വിശേഷിപ്പിക്കുക എന്നും അദ്ദേഹം ചോദിച്ചു.

സുധാകരന്റെ പ്രസ്താവനക്കെതിരെ സിപിഎം യാതൊരു നടപടിക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വികസനം മുന്നിൽവെച്ചാണ് ഇടതുപക്ഷം വോട്ട് ചോദിക്കുന്നത്. അതിനിടെ ഇത്തരം സംസ്‌കാരശൂന്യമായ പ്രസ്താവനകൾക്ക് യാതൊരു വിലയും കൽപിക്കുന്നില്ല. സുധാകരന്റെ ജൽപനങ്ങളും ആക്രോശങ്ങളും തൃക്കാക്കരയിലെ ജനങ്ങൾക്ക് മുന്നിൽവെക്കുകയാണ്. അവർ അതിന് മറുപടി നൽകുമെന്നും സ്വരാജ് പറഞ്ഞു.

തൃക്കാക്കര മണ്ഡലത്തിൽ മുഖ്യമന്ത്രി ചങ്ങലയിൽനിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്നായിരുന്നു കെ സുധാകരന്റെ പരാമർശം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ ആക്ഷേപം. സംഭവം വിവാദമായതോടെ താൻ മലബാറിലെ നാട്ടുഭാഷയിലാണ് സംസാരിച്ചതെന്നും ആർക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കിൽ പിൻവലിക്കുന്നുവെന്നും സുധാകരൻ പറഞ്ഞിരുന്നു.



Similar Posts