< Back
Kerala
m swaraj

എം.സ്വരാജ്

Kerala

സംവാദമെന്ന്‌ പറഞ്ഞ്‌ പ്രധാനമന്ത്രി യുവജനങ്ങളെയും രാജ്യത്തെയും കബളിപ്പിച്ചെന്ന്‌ എം.സ്വരാജ്

Web Desk
|
26 April 2023 6:39 AM IST

ഡി.വൈ.എഫ്‌.ഐ വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത്‌ മാർച്ചിന്‍റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു സ്വരാജ്

കൊച്ചി: സംവാദമെന്ന്‌ പറഞ്ഞ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ യുവജനങ്ങളെയും രാജ്യത്തെയും കബളിപ്പിച്ചെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ്‌. മുൻകൂട്ടി തയ്യാറാക്കിയ ചോദ്യത്തിന്‌ പോലും മറുപടിയില്ലാത്ത ഭീരുവായി‌ നരേന്ദ്ര മോദി മാറിയെന്നും സ്വരാജ്‌ പറഞ്ഞു. ഡി.വൈ.എഫ്‌.ഐ വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത്‌ മാർച്ചിന്‍റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു സ്വരാജ്.


ഇന്ത്യൻ ജനതയുമായി സംവദിക്കാൻ നരേന്ദ്ര മോദിക്ക്‌ സാധിക്കില്ല. രാഷ്‌ട്രത്തിന്‌ മരണ വാറന്‍റ് ഒരുക്കുന്ന ഗവൺമെന്‍റായി കേന്ദ്രസർക്കാർ മാറി. ഇന്ത്യയെ മത റിപ്പബ്ലിക്കായി മാറ്റാനുളള ആസൂത്രിത നീക്കമാണ്‌ ആർ.എസ്‌.എസ്‌ നേതൃത്വത്തിൽ നടക്കുന്നതെന്നും സ്വരാജ്‌ പറഞ്ഞു.



വേഷം കെട്ടലല്ല രാഷ്‌ട്രീയപ്രവർത്തനമെന്നും ചരിത്രം തിരുത്തിയെഴുതാനുള്ള ഇടപെടലാണ്‌ വേണ്ടതെന്നും ഡി.വൈ. എഫ്‌.ഐ ജില്ലാ കമ്മിറ്റി അഞ്ച്‌ ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന യൂത്ത്‌ മാർച്ചിന്‍റെ ഉദ്ഘാടന ചടങ്ങിൽ സ്വരാജ് പറഞ്ഞു. യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സർക്കാർ, വയനാടിനെ വഞ്ചിക്കുന്ന യു.ഡി.എഫ് ജനപ്രതിനിധികൾ' എന്ന മുദ്രാവാക്യമുയർത്തിയാണ്‌ മാർച്ച്‌. ജില്ലയിൽ 23 കേന്ദ്രങ്ങളിൽ ജാഥക്ക്‌ സ്വീകരണം നൽകും.

Similar Posts